യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി പീഡിപ്പിച്ചു; സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഘം നടത്തി; ബിജെപി നേതാവ് അറസ്റ്റില്‍

യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഘം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കരുനാഗപ്പള്ളി ആദിനാട് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപിയുടെ സജീവ പ്രവര്‍ത്തകനുമായ ആദിനാട്, മരങ്ങാട്ട് മുക്ക്, സായികൃപയില്‍ ഷാല്‍കൃഷ്ണന്‍ (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

ALSO READ:ദക്ഷിണ കേരള മഹായിടവകയുടെ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ചേരിതിരിഞ്ഞ് തര്‍ക്കം

നിര്‍ധനയായ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതിയുടെ സുഹൃത്തുക്കളായ കേസിലെ രണ്ടു പ്രതികളുമായി രാത്രിയില്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഘം നടത്തുകയായിരുന്നു എന്നുമാണ് മൊഴി.

ALSO READ:കൊല്ലത്ത് അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘം പിടിയില്‍

പൊലീസ് പിടിയിലായ ഷാല്‍കൃഷ്ണ മുമ്പ് വധശ്രമം അടക്കമുള്ള കേസുകളിലും പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികള്‍ വധശ്രമം, വഞ്ചന, കവര്‍ച്ച, നര്‍ക്കോട്ടിക്ക്, അബ്കാരി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഒളിവില്‍ പോയ രണ്ടും മൂന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News