യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രതി അറസ്റ്റിൽ

യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പൊലീസ് പിടിയിലായി. നീണ്ടകര മനോജ് ഭവനില്‍ മനോജ് (34) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. യുവതി ചവറ പൊലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു മനോജിനെ പിടികൂടുകയായിരുന്നു. യുവതിയുടെ വിവാഹത്തിനുമുമ്പ് പകര്‍ത്തിയ നഗ്‌നദൃശ്യങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്.

also read; ഇഡി കസ്റ്റഡി അവകാശം ശരി വച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജി സുപ്രീം കോടതിയിൽ

യുവതിയുടെ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്നും ഇവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതി യുവതിയില്‍നിന്ന് ഒട്ടേറെത്തവണ പണം തട്ടിയെടുത്തിരുന്നു. പണം നല്‍കില്ലെന്ന് യുവതി പറഞ്ഞതോടെ ഇയാള്‍ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

also read; ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 19 കാരൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News