ശുചിമുറിയിലെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍

ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന ചിത്രം പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍. കൊല്ലം ഉറുകുന്ന് സ്വദേശിയും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ആഷിഖ് ബദറുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെന്മല ടേക്ക് എ ബ്രേക്കിലെ ശുചിമുറിയിലാണ് സംഭവം.

ALSO READ:സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

തങ്ങളുടെ ചിത്രം ശുചിമുറിയുടെ ജനാലയിലൂടെ ആഷിഖ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് വിനോദ സഞ്ചാരികളായ സ്ത്രീകള്‍ കാണുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ALSO READ:ഒരേ പാഠ്യപദ്ധതി എന്ന നിലവിലുള്ള രീതി മാറുന്നു; ബിടെക്ക് വിദ്യാര്‍ത്ഥികളറിയാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News