ബസില്‍ യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

ബസില്‍ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ തൃശൂര്‍ സ്വദേശി ഇടുക്കിയില്‍ അറസ്റ്റിലായി. തങ്കമണി പൊലീസാണ് തൃശ്ശൂര്‍ കൊടകര സ്വദേശി ബിനുവാണ് അറസ്റ്റിലായത്.

Also Read: ‘രഹസ്യങ്ങൾ മോഷ്ടിച്ചു’ ത്രെഡ്സ് ആപ്പിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ട്വിറ്റർ

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. എറണാകുളം – കുമളി ബസില്‍ തങ്കമണിക്ക് സമീപം എത്തിയപ്പോഴാണ് യുവതിക്കുനേരെ പ്രതിയുടെ നഗ്‌നതാ പ്രദര്‍ശനം. തൃശൂരില്‍നിന്ന് കട്ടപ്പനയിലെ റിക്രൂട്ടിങ് ഏജന്‍സിയിലേക്ക് വന്നതാണ് യുവാവ്. തുടര്‍ന്ന് പെരുമ്പാവൂരില്‍നിന്ന് കെഎസ്ആര്‍ടി ബസില്‍ കയറുകയായിരുന്നു. പെണ്‍കുട്ടിക്ക് എതിര്‍വശത്ത് ഇരുന്നവര്‍ നേര്യമംഗലമെത്തിയപ്പോള്‍ ഇറങ്ങിയതോടെ പ്രതി ഈ സീറ്റില്‍ വന്നിരിക്കുകയായിരുന്നു. പിന്നീട് തങ്കമണിക്ക് സമീപം പാണ്ടിപ്പാറ എത്തിയപ്പോള്‍ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News