യുവതിയ്ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; പ്രതി പിടിയില്‍

യുവതിയ്ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ മുടിയ്ക്കല്‍ സ്വദേശി അജാസിനെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.

ALSO READ:എ ഐ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി കൗശല്‍ ഷായെ കോടതി റിമാന്‍ഡ് ചെയ്തു

കഴിഞ്ഞ പതിനഞ്ചിന് രാവിലെ അല്ലപ്ര തുരുത്തിപ്പിള്ളി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയ്ക്ക് നേരെയാണ് സ്‌കൂട്ടറിലെത്തിയ പ്രതി വാഹനം നിര്‍ത്തി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്തത്. തുടര്‍ന്ന് യുവതി പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ അജാസിനെ ബുധനാഴ്ച പിടികൂടുകയായിരുന്നു.

ബസില്‍ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ് ഐ റിന്‍സ് എം തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ:ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് രണ്ട് ബാറ്ററി ഓപ്ഷന്‍; വില ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News