ഇസ്രയേൽ സൈന്യം ഗാസയിൽ അണുബോംബ് വർഷിക്കാൻ സാധ്യതയെന്ന് പരാമർശം; മന്ത്രിക്ക് സസ്പെൻഷൻ

ഇസ്രയേൽ സൈന്യം അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്ന പരാമർശം നടത്തിയ അമിഹായ് എലിയാഹുവിനെ തിരുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമാണിദ്ദേഹം. റേഡിയോ കോൽ ബെറാമക്ക് നൽകിയ അഭിമുഖത്തിലാണ് എലിയാഹു ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘ഗാസയിൽ അണുബോംബ് ഒരു സാധ്യതയാണ് ‘ എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. എന്നാൽ ഇദ്ദേഹത്തിന്റെ പ്രസ്താവനയെ നെതന്യാഹു തിരുത്തുകയായിരുന്നു.

ALSO READ: കരുത്തരെ തകര്‍ത്ത് ഇന്ത്യ, സൗത്താഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ വമ്പന്‍ വിജയം

മന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്നും തങ്ങൾ നിരപരാധികളെയല്ല ലക്ഷ്യം വയ്ക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. വിജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. വിവാദ പരാമർശം നടത്തിയതിന് പിന്നാലെ മന്ത്രിസഭയിൽനിന്നും എലിയാഹുവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ALSO READ: അൻപതോളം വിദ്യാർഥിനികളെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രിൻസിപ്പാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News