യൂട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ: ചാനല്‍ സബ്‌സ്‌ക്രിപ്ഷനില്‍ റെക്കോര്‍ഡ് മുന്നേറ്റം

ronaldo

മൈതാനത്ത് ക്രിസ്‌റ്റ്യോനോ എത്തുമ്പോള്‍ കാണിക്കുന്ന അതേ ആവേശം അദ്ദേഹത്തിന്റെ പുതിയ യൂട്യൂബ് ചാനല്‍ സബസ്‌ക്രൈബ് ചെയ്യാനും കാണിച്ച് ആരാധകര്‍.  ബുധനാഴ്ച്ച വൈകിട്ട് ആരംഭിച്ച യൂട്യൂബ് ചാനല്‍ ഇപ്പോള്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ്. രണ്ട് ദിവസംകൊണ്ട് താരത്തിന്റെ യുആര്‍ ക്രിസ്‌റ്റ്യോനോ എന്ന ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടിരിക്കുകയാണ്. ഇതില്‍ സബ്‌സ്‌ക്രൈേേബഴ്‌സിന്റെ എണ്ണം രണ്ട് കോടിയിലെത്തിയത് ചാനല്‍ ആരംഭിച്ച് വെറും 24 മണിക്കൂറുകൊണ്ടായിരുന്നു.

ALSO READ: എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തര്‍: ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കനത്ത ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലം

വെറും പത്തൊമ്പത് വിഡിയോ മാത്രമാണ് ചാനലില്‍ ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളത്. പക്ഷേ തങ്ങളെ ആവേശം കൊള്ളിക്കാന്‍ ഇതുതന്നെ ധാരാളം എന്ന മട്ടിലാണ് സിആര്‍7 ആരാധകര്‍.  ഫുട്ബോളിന് പുറമേ വിദ്യാഭ്യാസം, ബിസിനസ്, കുടുംബം, വെല്‍നസ്സ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചും വിഡിയോകള്‍ പങ്കുവെക്കുമെന്ന് റൊണാള്‍ഡോ ചാനല്‍ തുടങ്ങിയ വേളയില്‍ പറഞ്ഞിരുന്നു.

ALSO READ: വാക്‌സിനുകള്‍ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഉടനുണ്ടായേക്കും

നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള സെലിബ്രിട്ടിയാണ് റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയില്‍ 500 മില്യണ്‍ ഫോളോവേഴ്സ് എന്ന നാഴികകല്ല് പിന്നിട്ട താരവും അദ്ദേഹം തന്നെയാണ്.  എക്‌സിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം വന്നതുമുതല്‍ സിആര്‍7 ആരാധകര്‍ വന്‍ ത്രില്ലിലാണ്. എന്തൊക്കെ വിശേഷങ്ങളാവും അദ്ദേഹം വരും ദിവസങ്ങളില്‍ ചാനലിലൂടെ പങ്കുവെക്കുക എന്ന ആകാംഷയിലാണ് ഏവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News