‘നരകവാതില്‍ തുറന്നെത്തിയ പിശാച് ‘, രക്തമുറയുന്ന ഭയം ജനിപ്പിച്ച ‘ദ് നണ്‍’ വീണ്ടുമെത്തുന്നു

ഭയപ്പെടുത്തുന്നതും ഭീതി ജനിപ്പിക്കുന്നതുമായ ‘നരകവാതില്‍ തുറന്നെത്തിയ പിശാച്’- ഈ വിശേഷണമുള്ള വലാക് എന്ന ചിത്രം വീണ്ടുമെത്തുകയാണ്. പ്രേക്ഷകരെ ഭയത്തിന്റെ ഗര്‍ത്തങ്ങളില്‍ കൊണ്ടെത്തിച്ച ‘ദ് നണ്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഈ ചിത്രം സെപ്റ്റംബര്‍ 8ന് റിലീസ് ചെയ്യപ്പെടുന്നത്. ഏതായാലും ലോകമെമ്പാടുമുള്ള ഹൊറര്‍ സിനിമാ ആരാധകര്‍ ആവേശത്തിലാണ്.

Also Read: സല്‍മാനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല; നടന്‍ രാഹുല്‍ റോയിയുടെ സഹോദരി

2018ല്‍ ഇറങ്ങിയ ‘ദ് നണ്‍’ സിനിമ അന്നുവരെ കണ്ട പ്രേതചിത്രങ്ങളില്‍ നിന്നും ഭയത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിക്കുന്നതായിരുന്നു. കന്യാസ്ത്രീ രൂപത്തിലെത്തിയ വലാക് എന്ന പൈശാചിക ശക്തിയെ കേന്ദ്രമാക്കിയ ഈ ചിത്രത്തിനു ഹൊറര്‍ ആരാധകര്‍ ഏറെയായിരുന്നു. ഇക്കഴിഞ്ഞ ദിവസം വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ് പുറത്തിറക്കിയ നണ്‍ 2 ട്രെയ്ലര്‍ പുറത്തിറങ്ങി. ഇതില്‍ ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങളായ സിസ്റ്റര്‍ ഐറീനും ഫ്രെഞ്ചി എന്ന വിളിപ്പേരുള്ള മോറിസും രണ്ടാം ഭാഗത്തിലുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News