നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു; യാത്രക്കാരന് രക്ഷകരായി നഴ്‌സും കെഎസ്ആര്‍ടിസി ജീവനക്കാരും

നെഞ്ചുവേദനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി നഴ്‌സും ബസ് ജീവനക്കാരും. മൂവാറ്റുപുഴയിലാണ് സംഭവം നടന്നത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ തൃക്കളത്തൂര്‍ കാവുംപടി സ്വദേശിയായ ഇ.ജെ.ആന്‍ഡ്രൂസ് (72) കുഴഞ്ഞുവീഴുകയായിരുന്നു.

Also Read- വര്‍ക്കലയില്‍ വിവാഹദിനം കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

തോപ്പുംപടി-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസില്‍ ഇന്നലെയാണ് സംഭവം നടന്നത്. കടാതിയില്‍ എത്തിയപ്പോഴാണ് ആന്‍ഡ്രൂസിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീണത്. യാത്രാക്കാര്‍ വിവരം അറിയിച്ചതോടെ കണ്ടക്ടര്‍ മിഥുനും ഡ്രൈവര്‍ സനില്‍ കുമാറും ബസ് നേരെ ആശുപത്രിയിലേക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

Also Read- ‘ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടി’; മിസോറാം ബിജെപി ഉപാധ്യക്ഷന്‍ രാജിവെച്ചു

ബസില്‍ ഉണ്ടായിരുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ലയ മത്തായി ആന്‍ഡ്രൂസിനു സിപിആര്‍ നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ ബസ് മൂവാറ്റുപുഴ നെടുംചാലില്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തി. ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ആന്‍ഡ്രൂസിനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്കു മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News