മലയാളികള്‍ക്ക് ജര്‍മനിയില്‍ നഴ്‌സ് ജോലി; ഒഡെപെകും ജര്‍മന്‍ സര്‍ക്കാര്‍ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു

മലയാളികള്‍ക്ക് ജര്‍മനിയില്‍ നഴ്‌സ് ജോലി ലഭ്യമാക്കാന്‍ സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജര്‍മനിയിലെ സര്‍ക്കാര്‍ സ്ഥാപനം ഡെഫയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഇതുമായി ബന്ധപ്പെട്ട് ജര്‍മന്‍ ആരോഗ്യവകുപ്പ് പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡോ. എഡ്ഗാര്‍ ഫ്രാങ്കെ നാളെ കേരളത്തിലെത്തും.

ALSO READ: ‘ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നത് ഗാർഹിക പീഡനമല്ല’, യുവതിയുടെ ഹർജി തള്ളി മുംബൈ കോടതി

ജര്‍മനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വര്‍ക്ക് -ഇന്‍ ഹെല്‍ത്ത് , ജര്‍മനി. ജര്‍മ്മനിയിലെ ഡെഫ എന്ന ഗവണ്‍മെന്റ് സ്ഥാപനവുമായി ചേര്‍ന്നാണ് ഒഡെപെക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ തോര്‍സ്റ്റന്‍ കിഫര്‍ , ഡെഫയിലെ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് ആയ എഡ്ന മുളിരോ , ഓപ്പറേഷന്‍ മാനേജര്‍ ആയ പൗല ഷൂമാക്കാര്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി.ഒഡെപെക് എംഡി അനൂപ് കെഎയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ALSO READ: ഇന്നലെ ടീസര്‍ ഇന്നിതാ കുന്നിന്റെ മുകളില്‍; പ്രണയദിനത്തില്‍ വ്യത്യസ്തമായൊരു ചിത്രവുമായി പ്രണവ്

ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വര്‍ഷം ജര്‍മനിയില്‍ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേര്‍ന്നുള്ള പങ്കാളിത്തം മുഖേന നഴ്സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കാന്‍ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജര്‍മന്‍ ഭാഷാപരിശീലനവും ഒഡെപെക് നല്‍കും. ഇതുകൂടാതെ നഴ്സുമാര്‍ ജര്‍മനിയില്‍ ചെന്നതിനു ശേഷം രെജിസ്ട്രേഷന് വേണ്ടി പാസാകേണ്ട പരീക്ഷയ്ക്കായി നാട്ടില്‍ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News