പശ്ചിമബംഗാളില്‍ നൈറ്റ് ഷിഫ്റ്റില്‍ നഴ്‌സിനെതിരെ രോഗിയുടെ ലൈംഗികാതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

stop rape

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ മമത സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയില്‍ നൈറ്റ് ഷിഫ്റ്റിലുള്ള നഴ്‌സിനെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇലാംബാസാല്‍ ആരോഗ്യ കേന്ദ്രത്തില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

ALSO READ:  സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി; സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കും

ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് രോഗിക്ക് ചികിത്സ ലഭ്യമാക്കുന്നതിനിടയില്‍ ഇയാള്‍ നഴ്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. സംഭവ സമയം പ്രതിയുടെ കുടുംബാംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. ലൈംഗികാത്രികമത്തിനൊപ്പം ഇയാള്‍ അസഭ്യം പറഞ്ഞതായും നഴ്‌സ് ആരോപിക്കുന്നുണ്ട്.

ALSO READ: ‘ജനങ്ങളുടെ സുരക്ഷിത്വത്തിനാണ് ഫോണ്‍കോള്‍ ചോര്‍ത്തി നല്‍കിയത്’: പി വി അന്‍വര്‍ എംഎല്‍എ

സുരക്ഷയില്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ആരോഗ്യകേന്ദ്രത്തിലെ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് രോഗിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News