യുപിയില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്സിനെ ഡോക്ടര്‍ ബലാത്സംഗം ചെയ്ത സംഭവം; 3 പേര്‍ പിടിയില്‍

pocso case in tripura

ഉത്തര്‍പ്രദേശില്‍ രാത്രി ഡ്യൂട്ടിക്കിടെ ദളിത് നഴ്സിനെ ഡോക്ടര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. മൊറോദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഈ മാസം 17നാണ് സംഭവം. നഴ്‌സിന്റെ പിതാവിന്റെ പരാതിയില്‍ ഡോ.ഷാനവാസ്, നഴ്‌സ് മെഹ്നാസ്, വാര്‍ഡ് ബോയ് ജുനൈദ് അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.

പ്രതികള്‍ നഴ്‌സിനെ ബലമായി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് കേസ്. ദളിത് യുവതിയായ നഴ്‌സിനെ ജാതി അധിക്ഷേപം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

Also Read : കൊൽക്കത്ത കൊലപാതകം; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നഴ്സിന്റെ പിതാവ് രംഗത്തെത്തി. സംഭവത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News