കാനഡയിലേക്ക് നഴ്സ് റിക്രൂട്ട്മെന്റ്; നോർക്ക വഴി അപേക്ഷിക്കാം

കേരളാ സർക്കാരും കാനഡ സർക്കാരും ചേർന്ന് കാനഡയിലേക്ക്  നേഴ്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. കേരളാ സർക്കാരും കാനഡയിലെ ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാരും ചേർന്ന് ഒപ്പുവച്ച കരാർ പ്രകാരമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബിഎസ്‌സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ രണ്ടാഴ്ചയിൽ) ഉള്ള രജിസ്റ്റേർഡ് നഴ്‌സ്മാർക്കാണ് കാനഡയിലേക്കു ഈ സുവർണ്ണാവസരം. കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോറിലേക്കാണ് നഴ്സുകളെ ആവശ്യം.

also read :റോസ്ഗാര്‍ മേള; ഊതിവീര്‍പ്പിച്ച ബലൂണ്‍; മലക്കം മറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍: എ എ റഹീം എം പി

കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസ്സെസ്സ്മെന്റ് സർവീസ്ൽ രജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറൽ സ്കോർ 5 അഥവാ CELPIP ജനറൽ സ്കോർ 5 ആവശ്യമാണ്. ശമ്പളം മണിക്കൂറിൽ 33.64-41.65 കനേഡിയൻ ഡോളർ (CAD) ലഭിക്കുന്നതാണ് (അതായത് ഏകദേശം 2100 മുതൽ 2600 വരെ ഇന്ത്യൻ രൂപ) യാണ് . തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബർ മാസം നടക്കും.നോർക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്ട്സിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും നോർക്കയുടെ www.norkaroots.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിലും (18004253939- ഇന്ത്യയിൽ നിന്നും) വിദേശത്തു നിന്നും മിസ്ഡ്‌ കോളിലും (+91 8802012345) ബന്ധപ്പെടാവുന്നതാണ്.

also read :2026 ലോകകപ്പ്; യോഗ്യതാ റൗണ്ടില്‍ ഇന്ത്യ നേരിടുന്നത് കരുത്തന്‍മാരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News