സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ത്ഥി മരിച്ച സംഭവം; അപകടകാരണം ഡ്രൈവറുടേയും ആയയുടെയും അശ്രദ്ധ, റിപ്പോർട്ട് പുറത്ത്

കാസര്‍കോട് കമ്പാര്‍ പെരിയഡുക്കയില്‍ സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ത്ഥി മരിച്ച ദാരുണാപകടത്തിന് കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.

ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ആയ സഹായിച്ചില്ല.കുട്ടിയെ ഇറക്കായി ബസ് നിർത്തിയപ്പോഴും, ആയ ബസിനുളളിൽത്തന്നെ ഇരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അപകടമുണ്ടാക്കിയ സ്കൂൾ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ട് ട്രാന്‍സ്പോർട്ട് കമ്മീഷണര്‍ക്ക് സമർപ്പിച്ചു. ആയക്കെതിരെയും കേസുണ്ടായേക്കും.

Also Read: കണ്ണോത്തുമല ജീപ്പ് അപകടം; മക്കിമല എൽപി സ്കൂളിൽ പൊതുദർശനം ആരംഭിച്ചു

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആയിഷ സോയ വീടിന് മുന്നില്‍ വച്ച് സ്കൂൾ ബസ് തട്ടി മരിച്ചത്.വീടിന് സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തന്നെ തട്ടി മരണപ്പെടുകയായിരുന്നു. നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ്. വീടിന് തൊട്ട് മുന്നിൽവെച്ചാണ് സംഭവമുണ്ടായത്. കുട്ടി വീട്ടിലേക്ക് കയറിയെന്ന് കരുതി ഡ്രൈവർ മിനി ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസിന് അടിയിൽപ്പെട്ട നാല് വയസുകാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: ഗ്യാസ് സിലിണ്ടർ കയറ്റിയ ഗുഡ്സ് വാഹനത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News