ആശുപത്രി സൂപ്രണ്ടിന്റെ മാസനിക പീഡനം; ഡ്യൂട്ടിയില്‍ തളര്‍ന്നുവീണൂവെന്ന് നഴ്‌സിന്റെ പരാതി, പ്രതിഷേധവുമായി നഴ്‌സുമാര്‍

തിരുവനന്തപുരം തൈയ്ക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ സൂപ്രണ്ടിന്റെ മാസനിക പീഡനം കാരണം നഴ്‌സ് ഡ്യൂട്ടിയില്‍ തളര്‍ന്നുവിണൂവെന്നാണ് പരാതി. സംഭവത്തില്‍ നഴ്‌സുമാരുടെ സംഘടനയായ കെ.ജി.എന്‍.എ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
തളര്‍ന്നുവീണ നേഴ്‌സിന് പ്രഥമ ശുശ്രൂഷ പോലും നല്‍കിയില്ലെന്നും മറ്റു ജീവനക്കാര്‍ പറയുന്നു.ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍.എം.ഒ എന്നിവര്‍ ചേര്‍ന്ന് ഓപ്പറേഷന്‍ തീയേറ്ററിലെ ഹെഡ് നേഴ്‌സിനോട് ഓപ്പറേഷന്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും , ഇത് അനുസരിക്കാത്ത നഴ്‌സിനോട് മൂവരും കയര്‍ത്തു സംസാരിച്ചെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Also read:ആര്‍ജി കര്‍ ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായി കൂട്ടരാജി

തുടര്‍ന്ന് രക്തസമ്മര്‍ദ്ദം കൂടിയ ഡ്യൂട്ടി നഴ്‌സ് ബോധരഹിതയായി നിലത്തുവീണെന്നും ഇവര്‍ക്ക് പ്രമ ശുശ്രൂഷ നല്‍കാതെ സൂപ്രണ്ടിന്റെ സംഘം കടന്നുകളഞ്ഞൂവെന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ നേഴ്‌സിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റു നഴ്‌സുമാര്‍ പറയുന്നു. പ്രതിഷേധ കൂട്ടായ്മ കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്ഘാടനം ചെയ്തു. തൈക്കാട് ഏരിയ സെക്രട്ടറി ജിന്‍സി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ബിന്ദു നന്ദിയും പറഞ്ഞു.ജില്ലാ കമ്മറ്റിയംഗങ്ങളായ ഷീജ, ശ്രീജാമോള്‍ ,വിജയകുമാരി, യൂണിറ്റ് ഭാരവാഹികളായ സുമ, ശ്രീലത, ദീപ എന്നിവര്‍ നേതൃത്വം നല്‍കി.

Also read:ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

അതേസമയം നഴ്‌സിനെ ശകാരിച്ചില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. വൈദ്യതി തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ശസ്ത്രക്രിയാ മുറിയില്‍ തല്‍ക്കാലം രോഗികളെ കയറ്റരുത് എന്നാവശ്യപ്പെട്ടതെന്നും ഇവര്‍ പറയുന്നു. ഇതില്‍ വീഴ്ച വരുത്തിയതാണ് തര്‍ക്കത്തിന് കാരണമെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കെ.ജി.എന്‍.എയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here