മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ

apply now

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്.

സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ (ജനറല്‍ നഴ്സിങ്), പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.

News Summery | Nursing Paramedical Students Mother Teresa Scholarship

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News