രാജസ്ഥാനിൽ ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ 24കാരിയെ ബലാത്സംഗം ചെയ്തു; പ്രതി കസ്റ്റഡിയിൽ

ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ രോഗിയെ നഴ്സിങ് അസിസ്റ്റന്‍റ് ബലാത്സംഗം ചെയ്തു.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയായ യുവതിയെ നഴ്‌സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു.

ALSO READ: ഡോ.ഷഹാനയുടെ മരണം; പ്രതി ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ് യുവതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തിൽ ചിരാഗ് യാദവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കര്‍ട്ടന്‍ കൊണ്ട് യുവതി കിടക്കുന്ന ബെഡ് മറയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ALSO READ: ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News