തമിഴ്‌നാട്ടില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

stop rape

തമിഴ്‌നാട് തേനിക്ക് സമീപം മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി കേസ്. ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

തേനിയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. തട്ടിക്കൊണ്ടുപോയവര്‍ പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഡിണ്ടുഗല്‍ റെയില്‍വേ സ്റ്റേഷനു സമീപം വിദ്യാര്‍ഥിനിയെ ഇറക്കിവിടുകയായിരുന്നു.

Also Read :പൂട്ടിക്കിടന്ന ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം, ഫ്രിഡ്ജിന് ചുറ്റും പുഴുക്കൾ, കണ്ടുകിട്ടിയത് 30 കഷ്ണങ്ങളായി മകളുടെ മൃതദേഹം; ഞെട്ടൽ മാറാതെ അമ്മ

അവശനിലയിലായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടി. ഇവരെ ഡിണ്ടുഗല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നത് തേനിയിലായതിനാല്‍ കേസ് തേനി ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ഡിണ്ടുഗല്‍ പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News