പത്തനംതിട്ടയിലെ നഴ്‌സിംങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി, മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. നിരന്തരമായ മാനസിക പീഡനം ഇവരില്‍ നിന്ന് അമ്മുവിന് നേരിട്ടു എന്നായിരുന്നു ആരോപണം.
അമ്മുവിന്റെ ആത്മഹത്യക്ക് മുന്‍പ് ഇവര്‍ക്കെതിരെ പിതാവ് കോളേജ് പ്രിന്‍സിപ്പാളിന് പരാതിയും നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ മൂവര്‍ക്കും മെമ്മോയും നല്‍കി. ഇതും അന്വേഷണത്തില്‍ നിര്‍ണായകമായി.
ചുട്ടിപ്പാറ നഴ്‌സിംഗ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അമ്മുവിന്റെ കുടുംബം ആദ്യം മുതല്‍ തന്നെ ദുരൂഹത ആരോപിച്ചിരുന്നു. അമ്മുവിന്റെ സഹോദരന്‍ അഖില്‍ സജീവ് പത്തനംതിട്ട പൊലീസ് സ്റ്റേഷനെത്തി സ്വമേധ മൊഴി നല്‍കുകയും ചെയ്തിരുന്നു.
അമ്മു ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ അഖില്‍ സജീവ് ആവര്‍ത്തിച്ചു. വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് കുടുംബം പരാതി നല്‍കും. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും വിദ്യാര്‍ത്ഥിനിയുടെ സഹോദരന്‍ അഖില്‍ പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here