പാലക്കാട്ട് എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍

പാലക്കാട് ആലത്തൂരില്‍ എംഡിഎംഎയുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശി നിജില്‍ ജോണ്‍ ആണ് 7.4 ഗ്രാം വരുന്ന എംഡിഎംഎയുമായി പിടിയിലായത്.

Also Read- പുഷ്പന്‍ ആശുപത്രി വിട്ടു

എറണാകുളത്തെ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് നിജില്‍. പാലക്കാട് വില്‍പനയ്ക്കായി എംഡിഎംഎ എത്തിച്ചപ്പോഴായിരുന്നു ഇയാള്‍ പിടിയിലായത്. എംഡിഎംഎ വില്‍പന നടക്കുന്നതായി ആലത്തൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍
തൃപ്പാളൂര്‍ ബീവറേജന് സമീപം പൊലീസ് പരിശോധന നടത്തി. ഇതിനിടെയാണ് നിജില്‍ പിടിയിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

Also Read- മോഷ്ടിക്കുന്നത് അടിവസ്ത്രങ്ങളും ബ്ലൗസുകളും ,കള്ളനെ തേടിയലഞ്ഞ് പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News