പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കെല്ലങ്ങകോട് ഫാത്തിമ നഗര്‍ സ്വദേശിയും, പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി വികാരിയുമായിരുന്ന ബെനഡിക്ട് ആന്‍റോ ആണ് അറസ്റ്റിലായത്.നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ ബെനഡിക്ട് ആന്‍റോ ഒളിവില്‍ പോവുകയായിരുന്നു.

പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് ബെനഡിക്ട് ആന്‍റോ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. പ്രാര്‍ത്ഥനയ്ക്കെത്തിയ യുവതിയെ ഇയാള്‍ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പെണ്‍കുട്ടി നാഗര്‍കോവില്‍ എസ്പി ഓഫസില്‍ എത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

ബെനഡിക്ട് ആന്‍റോയ്ക്കെതിരെ സമാനമായ പരാതികള്‍ വേറെയും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കൊടുത്താൽ അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News