പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

കൊച്ചി പെരുമ്പാവൂര്‍ രായമംഗലത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിയില്‍ അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് അല്‍ക്കയെ ഇരിങ്ങോള്‍ സ്വദേശി ബേസില്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ തൂങ്ങി മരിച്ചിരുന്നു.

also read- നിപ; ആദ്യം മരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്ത്

സംഭവ ദിവസം ഉച്ചയോടെ ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു.

also read- ‘കേരളത്തില്‍ ആവര്‍ത്തിച്ച് നിപ; കാരണം കണ്ടെത്താനുള്ള സൂക്ഷ്മ പഠനം വേണം’: ഡോ. ബി ഇക്ബാല്‍

പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായ പ്രതി ബേസിലും കോലഞ്ചേരിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് പുറത്തുവന്ന വിവരം. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News