നഴ്സിങ് വിദ്യാർഥിയുടെ മുടി വിജയദശമി ആഘോഷത്തിനിടെ മുറിച്ചു മാറ്റി, പരാതിയുമായി കുടുംബം

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ പ്രീതികുളങ്ങരയിലെ ക്ലബില്‍ നടത്തിയ പരിപാടിയ്ക്കിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചെന്ന് പരാതി. രാത്രി വിജയദശമി ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ മുടി മുറിച്ച കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആഘോഷങ്ങള്‍ക്കിടെ ആരാണ് ഇത് ചെയ്തതെന്ന് പെണ്‍കുട്ടിയ്ക്കും വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി.

ALSO READ: ‘ചെറിയ കുഞ്ഞുങ്ങൾക്ക് ഖുറാന്റെ അറിവ് നൽകുന്ന മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരം…’: മന്ത്രി കെബി ഗണേഷ്‌കുമാർ

പ്രദേശവാസികള്‍ ഉള്‍പ്പെടെയാണ് ക്ലബിലെ പരിപാടിയ്ക്ക് എത്തിയിരുന്നത് എന്നതിനാല്‍ മുടി മുറിച്ചതിന് പിന്നില്‍ പുറത്ത് നിന്നുള്ളവരാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിലപാട്. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ കുടുംബത്തോട് എന്തെങ്കിലും വൈരാഗ്യമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News