അമേരിക്കയിലെ കാറപകടത്തിൽ എൻ വി കൃഷ്ണവാരിയരുടെ മകൾക്ക് ദാരുണാന്ത്യം

അമേരിക്കയിലെ കാറപകടത്തിൽ എൻ വി കൃഷ്ണവാരിയരുടെ മകൾക്ക് ദാരുണാന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ഡോ. പാർവതി കൃഷ്ണവാരിയർക്ക് (73) ആണ് അപകടത്തിൽ ജീവൻ നഷ്ടപെട്ടത്.  കവിയും മാതൃഭൂമി മുൻ ചീഫ് എഡിറ്ററുമായ എൻ വി കൃഷ്ണവാരിയരുടെ മകളാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം മേധാവിയുമായിരുന്നു. സംസ്കാരം വ്യാഴം പകൽ 11ന് ഫീനിക്സിൽ.

ALSO READ: പാട്ടിന് ജീവിതയാഥാർഥ്യങ്ങളുടെ ഈണവും താളവുമുണ്ടെന്നു തെളിയിച്ച കലാകാരൻ, കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് എട്ട് വർഷം

അമേരിക്കയിൽ അരിസോണയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മാർച്ച് ഒന്നിന് രാത്രി ഫീനിക്സിലായിരുന്നു അപകടം. സഹോദരി ഡോ. ഉഷ വാരിയരും സഹോദരീ ഭർത്താവ് പ്രേം വാരിയരും ഒപ്പമുണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്കോട്സ്ഡേയ്‌ലിലെ ഒസ്ബോൺ ഓണർഹെൽത്ത് മെഡിക്കൽ സെന്ററിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു. കോഴിക്കോട് പൊറ്റമ്മലിലായിരുന്നു താമസം. സർവീസിൽനിന്ന് വിരമിച്ചശേഷം അശ്വിനി ഡയഗ്‌നോസിസിൽ ജോലിചെയ്തിരുന്നു. ഏതാനും വർഷമായി അമേരിക്കയിൽ മകളോടൊപ്പമാണ് താമസം. ഭർത്താവ്: പരേതനായ ഡോ. എൻ വി ഉണ്ണികൃഷ്ണ വാരിയർ (റിട്ട. മേധാവി, ശ്വാസകോശരോഗ വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്). മകൾ: മന്യ വാരിയർ (അമേരിക്ക). മരുമകൻ: സുകുമാർ. അമ്മ: പരേതയായ പി വി ലക്ഷ്മികുട്ടി വാരസ്യാർ. മറ്റ്‌ സഹോദരി: ഡോ. വാണി രാധാകൃഷ്ണൻ (ദുബായ്)

ALSO READ: നമ്പർപ്ലേറ്റ് ഇല്ലാതെ അമിത വേഗതയിൽ ബൈക്ക്, തടഞ്ഞ എസ്ഐയെ ഉപദ്രവിച്ച് യുവാവ്; അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News