നല്ല കഥാപാത്രം എനിക്ക് തന്നതിന് അഭിലാഷിന് നന്ദി, അഭിനയിച്ചതില്‍ വെച്ച് ഏറ്റവും വലിയ മൂവിയാണ് കിംഗ് ഓഫ് കൊത്ത: നൈല ഉഷ

താൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും വലിയ സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്ന് നടി നൈല ഉഷ. ചിലപ്പോള്‍ അഭിലാഷ് തന്നെ പൊറിഞ്ചു മറിയം ജോസില്‍ കണ്ടതുകൊണ്ടാവാം ഈ സിനിമയിലേക്ക് വിളിച്ചതെന്നും, മറിയത്തിന് ശേഷം തനിക്ക് ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജുവെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നൈല പറഞ്ഞു.

ALSO READ: സ്വന്തം ചിറകിലാകുന്നത് വരെ തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ ഏതൊരു ആര്‍ട്ടിസ്റ്റിനെയും മമ്മൂക്ക കൊണ്ടുനടക്കും: ബാബുരാജ്

നൈല ഉഷ പറഞ്ഞത്

ചിലപ്പോള്‍ അഭി എന്നെ പൊറിഞ്ചു മറിയം ജോസില്‍ കണ്ടതുകൊണ്ടാവാം വിളിച്ചത്. എന്നെ എല്ലാവരും അങ്ങനത്തെ ബോള്‍ഡായ കഥാപാത്രത്തിലേക്കേ വിളിക്കാറുള്ളൂ. മറിയത്തിന് ശേഷം എനിക്ക് ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജു. ഡബ്ബ് ചെയ്തപ്പോള്‍ തന്നെ മഞ്ജു ഭയങ്കര അടിപൊളിയാണല്ലോ, ഇവരെ പോലെ ജീവിച്ചാല്‍ മതിയെന്ന് വിചാരിച്ചു.

ALSO READ: ദുൽഖറിന് ഇന്ത്യൻ സിനിമയിലുള്ള മാർക്കറ്റ് ഗുണകരമായി, കൊത്തയിൽ അദ്ദേഹത്തിൻ്റെ റേഞ്ച് മനസിലാകും: തിരക്കഥാകൃത്ത്

ഞാന്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും വലിയ മൂവിയാണ് കിങ് ഓഫ് കൊത്ത. സത്യം പറഞ്ഞാല്‍ ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് ഒരു മലയാളം സിനിമയുടെ ഷൂട്ടിനായി പോകുന്നത്. കാരൈക്കുടിയില്‍ ദുല്‍ഖറിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനാണ് ഞാന്‍ ആദ്യം പോകുന്നത്. അന്ന് എനിക്ക് ഷൂട്ടില്ല. സെറ്റ് എന്താണെന്ന് ഒന്ന് പരിചയപ്പെടാമല്ലോ എന്ന് വിചാരിച്ച് പോയതാണ്.

ALSO READ: എത്രകാലം എന്നറിയില്ല, ഞാൻ പോയാൽ എൻ്റെ മകളെ നിങ്ങൾ നോക്കണം, ഞാൻ ചെയ്ത നന്മകൾ അവളുടെ രക്തത്തിൽ ഉണ്ടാകും: വികാരാധീനനായി ബാല

പക്ഷേ അത് വലിയ അബദ്ധമായി പോയി. കാരണം, ഗേറ്റ് തുറന്നപ്പോള്‍ കാണുന്നത് ആയിരത്തോളം ആളുകളുടെ ഇടയില്‍ ദുല്‍ഖര്‍ നില്‍ക്കുന്നതാണ്. ഇത്രയും വലിയ സിനിമുടെ ഭാഗമാണോ ഞാന്‍ എന്നാണ് പിറ്റേന്ന് പോയപ്പോള്‍ മുതല്‍ ഞാന്‍ പിന്നെ വിചാരിക്കാന്‍ തുടങ്ങിയത്. അത്രയും നല്ല ഒരു കഥാപാത്രം എനിക്ക് തന്നതിന് അഭിലാഷിന് നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News