നൈലോണ്‍ മഞ്ച വില്ലനാകുന്നു; മഹാരാഷ്ട്രയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ, പ്രതിഷേധവുമായി ജനങ്ങള്‍

പട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന നൈലോണ്‍ മഞ്ച എന്ന നൂല്‍ കൊണ്ട് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഔറംഗാപുരയിലാണ് ഒരാഴ്ചയ്ക്കിടെ നൈലോണ്‍ മഞ്ച തലവേദ സൃഷ്ടിക്കുന്നത്. ബൈക്ക് യാത്രികന്റെ കഴുത്തില്‍ കുരുങ്ങി ഗുരുതരമായി മുറിവേറ്റ സംഭവത്തിന് പിന്നാലെ പ്ലേ ഗ്രൗണ്ടില്‍ കിടന്ന നൈലോണ്‍ മഞ്ച കാലില്‍ കുരുങ്ങി 12 വയസുകാരന് ആഴത്തില്‍ മുറിവേറ്റിരിക്കുകയാണ്. മറ്റൊരു സംഭവത്തില്‍ ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ സമയോചിതമായ ഇടപെടല്‍ മൂലം പരിക്കുകളൊന്നുമുണ്ടായില്ല.

ALSO READ:  ആലപ്പുഴയ്ക്ക് കഞ്ഞിക്കുഴി എങ്കിൽ തൃശൂരിന് ചേലക്കര; ചേലക്കരയെ വ്യത്യസ്തമാക്കുന്നത് ഇങ്ങനെ; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ഡോ. ടി എം തോമസ് ഐസക്

ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. ഇത്തരം നൂലുകളുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടും വീണ്ടും ഇത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് അധികൃതരുടെ അനാസ്ഥമൂലമാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ALSO READ: ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ഡിവൈഎഫ്ഐ

പട്ടം പറത്തല്‍ സീസണുകള്‍ ആരംഭിക്കുമ്പോള്‍ പൊലീസ് സ്വമേധയ കേസെടുക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. നൈലോണ്‍ മഞ്ച വിക്കുന്ന ബിസിനസുകള്‍ പൂട്ടണമെന്നും ആവശ്യം ഉയരുന്നുണ്ട്. വില്‍പനക്കാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളകളിയാണ് നിരോധിച്ച സാധനം വീണ്ടും വിപണിയിലെത്താന്‍ കാരണമെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News