മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെടുകയും ഒ പനീര്‍സെല്‍വെ ചക്ക ചിഹ്നത്തില്‍ രാമനാഥപുരത്ത് നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പനീര്‍സെല്‍വം തിരുവാടാനൈയിലെ പൊതു ചടങ്ങില്‍ ‘ചക്ക’യുമായി എത്തി ഔദ്യോഗികമായി തന്റെ ചിഹ്നമെന്ന് അദ്ദേഹം അറിയിച്ചു.
ALSO READ: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി
എഐഎഡിഎംകെയുടെ ചിഹ്നം വേണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയ ഒപിഎസ് സമീപിച്ചെങ്കിലും കേസില്‍ പരാജയപ്പെട്ടതോടെ ബിജെപി സഖ്യത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജില്ലാ കളക്ട്രേറ്റില്‍ നടന്ന നറുക്കെടുപ്പിലാണ് ചക്ക് ചിഹ്നം ഒപിഎസിന് ലഭിച്ചത്. രാമനാഥപുരത്ത് നാലു സ്ഥാനാര്‍ത്ഥികളെയാണ് ഒപിഎസിന് നേരിടേണ്ടത്.
ALSO READ: പത്തനംത്തിട്ടയില്‍ കാട്ടാന ആക്രമണം; മധ്യവയസ്‌കന് ദാരുണാന്ത്യം
39 ലോക്‌സഭാ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. ഒറ്റഘട്ടത്തില്‍ ഏപ്രില്‍ 19നാണ് തെരഞ്ഞെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here