കാഥികൻ ഒ ആർ പണിക്കർ അന്തരിച്ചു

പ്രശസ്ത കാഥികൻ മണിയൂർ മന്തരത്തൂർ ലീഷ്‌മാർ നിവാസിൽ ഒ.ആർ.പണിക്കർ ( ഒ.രാഘവപ്പണിക്കർ -81) അന്തരിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോ ട്, കണ്ണൂർ, വയനാട് ജില്ലകളിലായി 360ലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.കഥാപ്രസംഗ കലയിൽ നൃത്തകഥാപ്രസംഗം എന്ന ആശ യം കൊണ്ടുവന്നത് ഒ ആർ പണിക്കർ ആയിരുന്നു. നൃത്താവിഷ്ക്കാരത്തോടൊപ്പം കഥാപ്രസംഗം അവതരിപ്പിക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചു വിജയം കണ്ടു.ഒപ്പം കഥാവിഷ്ക്കാരത്തിന് രംഗപടം ഉപയോഗിച്ചതും ഇദ്ദേഹമായിരുന്നു.

ALSO READ: ‘പോരാടുക, മുന്നേറുക ഭാവനയെ പോലെ’, വേട്ടയാടിവർ പൊതുവേദികളിൽ ഇരുന്ന് കരയുമ്പോൾ പൊട്ടിച്ചിരിക്കുക ഭാവനയെ പോലെ

രാഷ്ട്രീയ സംഭവങ്ങൾ, ചരിത്ര കഥകൾ, സാഹിത്യകൃതികളുടെ കഥാപ്രസംഗ രൂപം എന്നിവ സ്വന്ത മായി എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സോഷ്യ ലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുഴുവൻ സമയ പ്രവർത്തകനും ജനതാദൾ പ്രസ്‌ഥാനത്തിന്റെ സജീവ അനുഭാവിയുമായിരുന്നു മുൻ ജില്ല പഞ്ചായത്ത് അംഗം കമല ആർ പണിക്കർ ആണ് ഭാര്യ. (പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർപഴ്സൻ )മക്കൾ: ലീന, ലിഷ ( അധ്യാപിക സേക്രട്ട് ഹാർട്ട് എൽപി സ്കൂൾ തലശേരി)മരുമക്കൾ: സുനിൽ (എടക്കാട്), പരേതനായ ജയചന്ദ്രൻ (ചിറക്കുനി തലശേരി) ‘ സഞ്ചയനം ശനി

ALSO READ: ശ്രീ കോവിൽ കുത്തി തുറന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News