ശശി തരൂരിനെ പരസ്യമായി പുകഴ്ത്തി ഒ രാജഗോപാല്‍

ബിജെപി നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാനാകില്ലെന്ന് രാജഗോപാല്‍ പറഞ്ഞു. മാത്രമല്ല ബിജെപിയുടെ മുന്‍ സ്ഥാനാര്‍ത്ഥി കൂടിയായ രാജഗോപാല്‍ തരൂരിനെ പരസ്യമായി പുകഴ്ത്തുകയും ചെയ്തു.

READ ALSO:അരങ്ങുതകര്‍ക്കുമ്പോള്‍ കര്‍മനിരതരായി കുട്ടിപ്പൊലീസ്; അഭിനന്ദനവുമായി കേരള പൊലീസ്

ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയാണ് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന്റെ പ്രതികരണം. തരൂരിനെ പരാജയപ്പെടുത്താന്‍ ബിജെപി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് രാജഗോപാലിന്റെ പ്രതികരണം.

തരൂരിനെ വെല്ലുവിളി ഉയര്‍ത്തി തിരുവനന്തപുരത്ത് ശക്തമായ മത്സരം കാഴ്ചവെച്ച ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്നു രാജഗോപാല്‍. ശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാനാകില്ലെന്നാണ് രാജഗോപാല്‍ പൊതുവേദിയില്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകനായിരുന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ശശി തരൂരിന് സമ്മാനിക്കുന്ന വേദിയിലാണ് രാജഗോപാലിന്റെ പ്രശംസ.

READ ALSO:കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ പി സരിനിനെതിരെ പരാതിയുമായി അംഗങ്ങള്‍ രംഗത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News