ശബരിമലയിൽ തിരക്ക് വർധിക്കുമ്പോഴും അരവണക്കും അപ്പത്തിനും ക്ഷാമമില്ല. മകരവിളക്ക് മഹോത്സവം മുന്നിൽ കണ്ട് 21 ലക്ഷത്തിലധികം ടിൻ അരവണ ദേവസ്വം ബോർഡ് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ആവശ്യാനുസരണം പ്രസാദം ലഭിക്കുന്നതിൻ്റെ സന്തോഷത്തിലാണ് തീർത്ഥാടകർ.
ശബരിമല ദർശനത്തിനെത്തുന്നവർക്ക് അരവണ, അപ്പം എന്നിവ ലഭ്യമാക്കാൻ വിപുലമായ സൗകര്യമാണ് ദേവസ്വം ബോർഡ് ഒരുക്കയിട്ടുള്ളത്. സന്നിധാനത്തെ ആഴിക്ക് സമീപം 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് വിൽപ്പന. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്ലാതെ ആവശ്യാനുസരണം പ്രസാദം ലഭിക്കുന്നതിൻ്റെ സന്തോഷത്തിലാണ് തീർത്ഥാടകർ.
മണ്ഡലകാലത്തേക്ക് 40 ലക്ഷം ടിൻ അരവണ സ്റ്റോക്ക് ചെയ്തിരുന്നു. റെക്കോർഡ് വിൽപ്പന നടന്നു. മകരവിളക്ക് മഹോത്സവ തിരക്ക് പരിഗണിച്ച് 22 ലക്ഷത്തിനടുത്ത് ടിൻ അരവണ സ്റ്റോക്ക് ചെയ്തെന്ന് ശബരിമല എക്സി. ഓഫീസർ മുരാരി ബാബു പറഞ്ഞു.
പ്രതിദിനം 2.8 ലക്ഷം ടിൻ അരവണയാണ് നിർമ്മിക്കുന്നത്. 3 മുതൽ മൂന്നര ലക്ഷം ടിൻ അരവണ വിൽപ്പന സന്നിധാനത്ത് നടക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here