വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ കിടിലം വെറൈറ്റി ഒരു ഐറ്റം ഉണ്ടാക്കിയാലോ. ഓട്സും മുട്ടയും കൊണ്ട് രുചികരമായ ഒരു സ്നാക്ക്സ് തന്നെ തയ്യാറാക്കാം.
5 മിനുട്ട് കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. കൂടാതെ ബ്രേക്ഫാസ്റ്റിനും ഈ വിഭവം എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാം. ഹെൽത്തിയാണ് ഇത്.
അതിനായി ആവശ്യം വേണ്ട ചേരുവകൾ
ഓട്സ് – 1 കപ്പ്
മുട്ട – 2 എണ്ണം
പാൽ – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില
കുരുമുളക് പൊടി
ചീസ്
തയ്യാറാക്കുന്നതിനായി
ഒരു ബൗളിലേക്ക് ഓട്സ് ഇട്ട് കൊടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് രണ്ടും കൂടി മിക്സ് ചെയ്യുക. ഇതിലേക്ക് പാലും ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു കൊടുത്തു ഇളക്കി യോജിപ്പിക്കുക. ഇനി എരിവിന് ആവശ്യമായ കുരുമുളകുപൊടി കൂടി ചേർത്ത് വീണ്ടും ഇളക്കുക.
ഗ്രേറ്റ് ചെയ്ത ചീസ്, ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് എന്നിവയും കൂടി ഇട്ടു കൊടുക്കുക. മല്ലിയില ചെറിയ കഷണങ്ങളാക്കി മുറിച്ചത് കൂടി ചേർക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് 10 മിനിറ്റ് അടച്ചു വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ ഒഴിക്കാം.
also read: ചോറിന് ഫിഷ് ഫ്രൈ നിർബദ്ധമാണോ? ഈ രീതിയിൽ ഉണ്ടാക്കാം
ശേഷം ഈ മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുത്ത് അടച്ചുവെച്ച് മൂന്ന് മിനിറ്റ് ചെറിയ തീയിൽ വേവിക്കാം. ഇനി ഇതൊരു പ്ലേറ്റിലേക്ക് മാറ്റിയശേഷം ഇത് തിരിച്ച് പാനിലേക്ക് തന്നെ ഇട്ടു കൊടുക്കാം. വീണ്ടും അടിഭാഗം നന്നായി കുക്കായി കഴിയുമ്പോൾ പാനിൽ നിന്ന് പ്ലേറ്റിലേക്ക് മാറ്റിയെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here