രുചിയും ഗുണവും ഒരുപോലെ; ഓട്‌സ് കൊണ്ടൊരു കട്‌ലറ്റ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ളൊരു പലഹാരമാണ് കട്‌ലറ്റ്. ഓട്‌സ് ഉപയോഗിച്ച് ആരോഗ്യപ്രദമായൊരു കട്‌ലറ്റ് തയ്യാറാക്കാം.

ALSO READ: ഓൺലൈൻ തട്ടിപ്പുകൾക്ക് വിരാമം; സുരക്ഷാ നടപടികളുമായി റിസർവ് ബാങ്ക്

ആവശ്യമായ ചേരുവകൾ,

വറുത്തെടുത്ത ഓട്‌സ് -ഒരു കപ്പ്

വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് -ഒരു കപ്പ്

ഉടച്ചെടുത്ത പനീര്‍ -അരകപ്പ്

എണ്ണ -ആവശ്യത്തിന്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -അര ടേബിള്‍ സ്പൂണ്‍

പച്ചമുളക് – 2 എണ്ണം

ഉപ്പ് -ആവശ്യത്തിന്

കാരറ്റ്(ചെറുത്) -2 എണ്ണം

ഗരംമസാല -ഒരു ടീസ്പൂണ്‍

മുളക്‌പൊടി -കാല്‍ ടീസ്പൂണ്‍

ALSO READ: ക്യാബിനറ്റ് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ബിജെപി അംഗീകരിച്ചില്ല; എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് അതൃപ്തി

തയ്യാറാക്കുന്ന വിധം,

നന്നായി പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും ചിരകിയെടുത്ത കാരറ്റും ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം
ഓട്‌സ്, ഉരുളക്കിഴങ്ങ് കൂട്ട്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, മുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക. ഇതും യോജിപ്പിച്ചെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുക്ക ഈ ചേരുവകയിലേക്ക് പനീര്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം. പിന്നീട് കുറച്ച് വീതം എടുത്ത് വൃത്താകൃതിയില്‍ പരത്തിയെടുക്കുക. ശേഷം ചീനചട്ടി അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് പരത്തിവെച്ച കട്‌ലറ്റുകള്‍ ഓരോന്നായി വറുത്തെടുക്കാം. കിടിലൻ ഓട്‌സ് കട്‌ലറ്റ് തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News