ചൂട് ദോശയും ചമ്മന്തിയും സാമ്പാറും…ആഹാ അന്തസ്സ്! ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ പലർക്കും പ്രിയപ്പെട്ട ഒന്നാണ് ദോശ. അരിദോശ, ഗോതമ്പ് ദോശ, മൈദാ ദോശ എന്നിങ്ങനെ പല തരം ദോശകൾ നമ്മൾ പരീക്ഷിക്കാറുണ്ട്.ഇതൊക്കെ സ്ഥിരം കഴിച്ചുമടുത്തവരാകും മറ്റ് ചിലർ. നിങ്ങളും അങ്ങനെയാണോ? എങ്കിൽ ഇന്നൊരു വെറൈറ്റി ദോശ പരീക്ഷിച്ചാലോ? എങ്കിൽ ഇന്നൊരു ഓട്സ് ദോശ ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഓട്സ് ദോശയുടെ റെസിപ്പി ഇതാ…
ആവശ്യമായ ചേരുവകൾ;
ഓട്സ് – 2 കപ്പ്
സവാള – ഒരു ഇടത്തരം സവാളയുടെ പകുതി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – കുറച്ചു
ഉപ്പ്- ആവശ്യത്തിന്
വെള്ളം – ഒന്നേമുക്കാൽ കപ്പ്
ALSO READ; അമ്പോ..പൊളി ടേസ്റ്റ്; ഞായറാഴ്ച ഒരു തട്ടുകട സ്റ്റൈൽ ചിക്കൻ പെരട്ടായാലോ
തയാറാക്കുന്ന വിധം
ഓട്സ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക എന്നതാണ് ആദ്യ ഘട്ടം. പതിനഞ്ച് മിനിറ്റോളം ഇത്തരത്തിൽ ഓട്സ് കുതിർത്ത് വെക്കണം.ഇനി കൂതിർന്ന ഓട്സ്, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ അൽപ്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കണം.
ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി മാവ് അതിലേക്ക് ഒഴിച്ചുകൊടുക്കാം. നന്നായി പരത്തി വേണം ദോശ ചുടാൻ. ഇതിന് മുകളിലേക്ക് അൽപ്പം നെയ്യ് ചേർക്കുന്നത് സ്വാദ് ഇരട്ടിയാക്കും. ഇതോടെ ചൂട് ദോശ റെഡി. ഇത് ചമ്മന്തി, സാമ്പാർ. കടല കറികൾക്കൊപ്പം കഴിക്കാം…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here