ഒരുമിനിട്ടിൽ ഉണ്ടാക്കാം ഈസി ഓട്സ് ദോശ

ഓട്‌സ് ആരോഗ്യത്തിന് മികച്ചതാണ്. ഓട്സ് ഉപയോഗിച്ച് നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ നമുക് കഴിയും. ഓട്‌സ് ഉപ്പുമാവ്, ഇഡ്ഢലി, ദോശ തുടങ്ങിവയെല്ലാം ഇതില്‍ പെടും. ഓട്‌സ് ഉപയോഗിച്ച് ദോശയെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

Also read:എറണാകുളത്ത് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ആവശ്യമായ സാധനങ്ങൾ:

ഓട്‌സ്-1 കപ്പ്
അരിപ്പൊടി-കാല്‍ കപ്പ്
റവ-കാല്‍കപ്പ്
തൈര്-അര കപ്പ്
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

Also read:കേരളത്തിന്റെ പ്രിയപ്പെട്ട നഞ്ചിയമ്മയ്ക്ക് നവകേരള സദസില്‍ ആദരവ്; ഫോട്ടോ ഗ്യാലറി
പാചകം ചെയ്യേണ്ട വിധം:

എണ്ണയൊഴികെ എല്ലാ ചേരുവകളും പാകത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി വയ്ക്കുക. ഒരു പാന്‍ ചൂടാക്കുക. ഇതില്‍ അല്‍പം നല്ലെണ്ണയോ നെയ്യോ പുരട്ടാം. ഓട്‌സ് മാവ് എടുത്ത് പാനിലൊഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം എണ്ണ തൂവിക്കൊടുക്കാം. ഒരു വശം വെന്തു കഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരു ഭാഗവും നല്ലപോലെ വെന്തു കഴിഞ്ഞാല്‍ വാങ്ങാം. ചട്‌നി കൂട്ടി ചൂടോടെ കഴിയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News