ബ്രേക്ഫാസ്റ്റിന് ഇനി ഇതായിരിക്കും നിങ്ങളുടെ ഇഷ്ട വിഭവം; ഒന്ന് ട്രൈ ചെയ്ത് നോക്കു

ഓട്സ് ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ:
1. ഓട്സ് -1 കപ്പ്‌
2. റവ – 1/2 കപ്പ്‌
3. തൈര് – 1/2 കപ്പ്‌ (പുളി അധികം വേണ്ട )
4. ബേക്കിങ് സോഡാ – 1 നുള്ള്
5. ഉപ്പ്
6. അണ്ടിപരിപ്പ് – ആവശ്യമെങ്കിൽ

Also read:അപ്പം, പുട്ട്, ഇടിയപ്പത്തിന്റെയൊപ്പം നല്ല കുറുകിയ കടലക്കറി

ഉണ്ടാക്കുന്ന വിധം:
ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ട് ഒന്ന് നന്നായി ചൂടാക്കുക. ശേഷം പൊടിച്ചെടുക്കുക. താഴ്ന്ന തീയിൽ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക.

ശേഷം ഇതിലേക്ക് ഉപ്പ്, തൈര് എന്നിവ ചേർത്തിളക്കുക. ശേഷം വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്തു ഒട്ടും കട്ട ഇല്ലാതെ ഇഡ്ഡലി മാവ് പരുവത്തിൽ കലക്കി എടുക്കുക. അതിലേക്കു ബേക്കിങ് സോഡാ കൂടി ചേർത്തിളക്കുക.

ഇഡ്ഡലി തട്ടിൽ എണ്ണ തടവി മാവ് ഒഴിച്ച് കൊടുക്കുക. ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ചു തട്ട് ഇറക്കി വച്ചു ഒരു 15 – 20 മിനിറ്റ് ആവി കയറ്റി വേവിക്കുക. ചട്ണി, സാമ്പാർ എന്നിവ കൂട്ടി കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News