ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ..? എന്നാൽ ഈ സ്മൂത്തി കൂടി ഡയറ്റിൽ ചേർത്തോളൂ..

ശരീരഭാരം കുറയ്ക്കാൻ പലതരം വ്യായാമങ്ങളും ഡയറ്റും പിന്തുടരുന്നവരാണോ നിങ്ങൾ. ഓട്സ് കൊണ്ടുള്ള ഈ സ്മൂത്തി കൂടി ഡയറ്റിൽ ചേർത്തോളൂ, ശരീരഭാരം കുറയ്ക്കാൻ എളുപ്പത്തിൽ സഹായിക്കുന്ന ഈ ഓട്സ് സ്മൂത്തി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

Also Read: ‘ചരിത്ര വനിതകളേ അഭിനന്ദനം’, കപ്പടിച്ച ബാഴ്‌സലോണയിലെ പെൺപുലികളെ തേടി മെസിയുടെ സന്ദേശമെത്തി

ആവശ്യമായ ചേരുവകൾ

1.ഓട്‌സ് – 1/2 കപ്പ്
2.ആപ്പിള്‍(അരിഞ്ഞത്)- 1/2 കപ്പ്
3.ചെറുപഴം(അരിഞ്ഞത്)- 1/2 കപ്പ്
4. ഈന്തപ്പഴം – 3 എണ്ണം
5. ബദാം – 4 എണ്ണം
6. ചൂടു വെള്ളം – 1 കപ്പ്
7. ഇളം ചൂടുള്ള പാല്‍- 1 കപ്പ്

Also Read: ‘സമരം ചെയ്തതിന് ബിജെപി മാനേജ്‌മെന്റ് ഗ്രാൻഡ് വെട്ടിക്കുറച്ചു, പക്ഷെ തോറ്റുപോയില്ല’, പായൽ കപാഡിയ ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കുമ്പോൾ

പാകം ചെയ്യേണ്ട വിധം

ഒരു പാത്രത്തിലേക്ക് ഓട്‌സ്, മുറിച്ചുവെച്ച ആപ്പിള്‍ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തുവെയ്ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കണം. ശേഷം ഈ മിശ്രിതത്തെ ഒരു മിക്‌സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് ഇളം ചൂടുള്ള പാല്‍ ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിച്ചെടുക്കാം. ആരോഗ്യപ്രദമായ സ്മൂത്തി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News