ഓട്‌സുണ്ടോ വീട്ടില്‍? രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തെങ്കില്‍ പരീക്ഷിക്കാം ഒരു കിടിലന്‍ ഐറ്റം

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇന്ന് രാത്രിയില്‍ ഓട്‌സ്‌കൊണ്ടൊരു ഉപ്പുമാവ് ആയാലോ ?

ചേരുവകള്‍

ഓട്‌സ് – 1 കപ്പ്

സവാള – 1 , അരിഞ്ഞത്

പച്ചമുളക് – 1 അരിഞ്ഞത്

ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്

കറിവേപ്പില – 1 തണ്ട്

തേങ്ങാ തിരുമ്മിയത് – 1/2 കപ്പ്

Also Read : ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ പ്രകൃതിദത്തമായി തുരത്തു

കപ്പലണ്ടി – 1 ടേബിള്‍സ്പൂണ്‍

കശുവണ്ടി – 5 എണ്ണം

മഞ്ഞള്‍പ്പൊടി – 1/8 ടീസ്പൂണ്‍

എണ്ണ – 1 ടേബിള്‍സ്പൂണ്‍

കടുക് – 1/2 ടീസ്പൂണ്‍

വെള്ളം – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ ഓട്‌സ് ഇട്ട് നന്നായി റോസ്റ്റ് ചെയ്‌തെടുക്കുക.

ശേഷം വേറൊരു പാന്‍ വച്ച് നന്നായി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക് ഇട്ട് പൊട്ടി വരുമ്പോള്‍ കപ്പലണ്ടി, കശുവണ്ടി എന്നിവ ചേര്‍ത്ത് നന്നായി മൂത്ത് വരുമ്പോള്‍ ഇഞ്ചി, പച്ചമുളക് അരിഞ്ഞത് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.

ശേഷം സവാള ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക.

ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത്, വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.

Also Read : ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം ക്രീമി ചിക്കന്‍ സൂപ്പ്

ശേഷം വെള്ളം നന്നായി തിളച്ച് വരുമ്പോള്‍ റോസ്റ്റ് ചെയ്ത ഓട്‌സ് ചേര്‍ത്ത് നന്നായി ഇളക്കി തീ കുറച്ചു അടച്ച് വച്ച് നാല് മിനിറ്റ് നന്നായി വേവിക്കുക.

ഓരോ രണ്ട് മിനിറ്റ് കൂടുമ്പോള്‍ ഇളക്കി അടച്ച് വയ്ക്കുക.

നാല് മിനിറ്റിന് ശേഷം തുറന്ന് ഇളക്കി തേങ്ങ തിരുമ്മിയത് ചേര്‍ത്ത് നന്നായി ഇളക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration