ഡയറ്റിലാണോ നിങ്ങള്‍ ? എങ്കില്‍ ചായക്കൊപ്പം ക‍ഴിക്കാം ഒരു സ്പെഷ്യല്‍ വട

ഡയറ്റിലാണോ നിങ്ങള്‍ ? എങ്കില്‍ ചായക്കൊപ്പം ക‍ഴിക്കാം ഒരു സ്പെഷ്യല്‍ വട. ഓട്സ് വട ഡയറ്റുള്ളവരും ഇടയ്ക്ക് ക‍ഴിക്കുന്നതില്‍ കു‍ഴപ്പമൊന്നുമില്ല. സിംപിളായി ഓട്സ് വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

ഓട്സ് ഒരു കപ്പ്‌
പച്ചമുളക് 3 എണ്ണം
ഇഞ്ചി 2 സ്പൂൺ
കറിവേപ്പില 2 തണ്ട്
ഉപ്പ് ആവശ്യത്തിന്
സവാള ചെറുതായി അരിഞ്ഞത് കാൽ കപ്പ്
കുരുമുളക് കാൽ സ്പൂൺ
സൺഫ്ലവർ ഓയിൽ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓട്സ് ഒരു കപ്പ് വെള്ളത്തിൽ ഇട്ടു ഒരു മണിക്കൂർ വയ്ക്കുക. അതിനു ശേഷം വെള്ളം ചേർക്കാതെ ഓട്സ് നന്നായി അരച്ച് എടുക്കുക, ഒപ്പം തന്നെ ഇഞ്ചിയും ചേർത്ത് അരയ്ക്കാം.

അരച്ച ഓട്സിലേക്ക് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, ചെറുതായി അരിഞ്ഞ പച്ചമുളക്, കറി വേപ്പില, സവാള, കുരുമുളക് മുഴുവനോടെ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, വടയുടെ രൂപത്തിൽ മാവ് എണ്ണയിലേക്ക് ഇട്ടു നന്നായി വറുത്തു എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News