അമേരിക്കന്‍ ജനത പുതിയ അധ്യായത്തിനായി തയ്യാറെടുക്കുകയാണെന്നും കമലാ ഹാരിസിന്റെ ജയത്തിനായി ഏവരും കാത്തിരിക്കുകയാണെും മുന്‍ യുഎസ് പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായ ബറാക്ക് ഒബാമ. ഷിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞടുപ്പ് സ്ഥാനാര്‍ഥിയായ കമലാ ഹാരിസുനുള്ള പിന്തുണയും അദ്ദേഹം വേദിയില്‍ പ്രകടിപ്പിച്ചു.സമൂഹത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ കമലയ്ക്ക് കഴിയുമെന്ന് ഒബാമ പറഞ്ഞു.
ALSO READ: ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരം; ബീജം എടുത്ത് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി
‘അമേരിക്ക പുതിയ അധ്യായത്തിനായി ഒരുങ്ങുകയാണ്.പ്രസിഡന്റ് കമല ഹാരിസിനായി കാത്തിരിക്കുകയാണ് ഏവരും. കമല തന്റെ ജോലിക്കായി തയാറെടുക്കുകയാണ്. ജനജീവിതം ഏത് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കമല സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്.’ ഒബാമ പറഞ്ഞു.
അപകടാവസ്ഥയിലായ ജനാധിപത്യത്തെ സംരക്ഷിച്ച നേതാവാണ് ജോ ബൈഡന്‍ എന്നും ഒബാമ പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവന അമേരിക്കന്‍ ജനത എന്നും ഓര്‍ത്തിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം പ്രസിഡന്റ് എന്നതിലുപരി തന്റെ സുഹൃത്തായാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും മിനിസോട്ട ഗവര്‍ണറുമായ ടിം വാള്‍സിനേയും ഒബാമ പ്രകീര്‍ത്തിച്ചു.
അതേസമയം ഡെമോക്രാറ്റിക് അംഗങ്ങളെ വാനോളം പുകഴ്ത്തിയ ഒബാമ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കാനും മറന്നില്ല.തന്റെ പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്ന വേദനിക്കുന്ന ശതകോടീശ്വരനാണ് ട്രംപെന്നും ഒബാമ പരിഹസിച്ചു. തെരഞ്ഞടുപ്പില്‍ കമലയോട് തോല്‍ക്കുമെന്നുള്ള ഭയം ട്രംപിനെ വലിയ രീതിയില്‍ വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here