ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒരുപാട് ഭക്ഷണങ്ങളുണ്ട്.അതില്‍ തന്നെ ചിലത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. കുഞ്ഞുങ്ങള്‍ക്ക് കുറുക്കി നല്‍കുന്ന റാഗി അഥവാ മുത്താറി ആരോഗ്യഗുങ്ങള്‍ ഏറെയടങ്ങിയ ഭക്ഷണ പദാര്‍ത്ഥമാണ്. കാല്‍സ്യവും പ്രോട്ടീനും വിവിധ വൈറ്റമിനുകളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.
ALSO READ ;ഇസ്രയേല്‍ അധിനിവേശം നൂറാം ദിവസത്തില്‍; ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു
റാഗി പല രീതിയിലും നമ്മുക്ക് കഴിയ്ക്കാവുന്നതാണ്. ഇത് പലഹാരങ്ങളായും കുറുക്കിയുമെല്ലാം കഴിയ്ക്കാറുണ്ട്.തേങ്ങാ ചേര്‍ത്തും മധുരം ചേര്‍ത്തും ഉപ്പ് ചേര്‍ത്തുമെല്ലാം കഴിയ്ക്കാവുന്നതാണ്. എന്നാല്‍ ശര്‍ക്കര ചേര്‍ത്ത് റാഗി കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും.
ALSO READ ;തൃശൂരില്‍ സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു
ശര്‍ക്കരയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട.് ഇത് രക്തമുണ്ടാകാന്‍ സഹായിക്കുന്നു. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇത് സഹായിക്കുന്നു. റാഗിയില്‍ ശര്‍ക്കര കൂടി ചേര്‍ക്കുന്നത് ഈ ഗുണം കൂടുതല്‍ നല്‍കും. റാഗിയും രക്തോല്‍പാദനത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്ക് റാഗി ഈ രീതിയില്‍ കഴിയ്ക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കുമെല്ലാം റാഗി തയ്യാറാക്കി നല്‍കുമ്പോള്‍ ഇതില്‍ ശര്‍ക്കര ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.
ALSO READ ;തകര്‍ത്തടിച്ച് ഇന്ത്യ; അഫ്ഗാനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി
തടി കുറയ്ക്കാന്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് റാഗി. ഇതില്‍ കലോറി തീരെ കുറവാണ്. ശര്‍ക്കരയും മിതമായി ഉപയോഗിച്ചാല്‍ തടി കൂടാതിരിയ്ക്കാന്‍ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ് റാഗി-ശര്‍ക്കര കോമ്പോ. ഇത് സന്ധിവേദനകള്‍ക്കും മറ്റും നല്ലൊരു മരുന്നാണ്. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയടങ്ങിയതാണ് റാഗി. വൈറ്റമിന്‍ സി പോലുള്ളവ ശര്‍ക്കരയിലും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here