ലിയോനിഡ് ആന്‍ഡ്രീവ്, 60 കാരനായ ഈ റഷ്യക്കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അമിതവണ്ണം മൂലം കഴിഞ്ഞ അഞ്ചു വര്‍ഷമായി വീട്ടില്‍ തന്നെ ഒതുങ്ങി കഴിയുകയായിരുന്നു ആന്‍ഡ്രീവ്. 616 പൗണ്ട്, ഏകദേശം 280 കിലോഗ്രാമായിരുന്നു ആന്‍ഡ്രീവിന്റെ ഭാരം. ഭാരം കുറയ്ക്കാന്‍ ശ്രമിച്ചു വരുന്നതിനിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഇക്കഴിഞ്ഞ നവംബര്‍ 17ന് അയല്‍വാസികളാണ് അദ്ദേഹത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ALSO READ: ഹരിനാരായണന് പുതുജീവിതം; ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം
ഭാരം കുറയ്ക്കാനുള്ള തന്റെ ശ്രങ്ങളെ കുറിച്ച് ഒരു പ്രാദേശിക മാധ്യമത്തിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആന്‍ഡ്രീവ് മരിച്ചത്. തന്റെ ഭക്ഷണരീതിയില്‍ വലിയ മാറ്റം വരുത്തിയെന്നും ഉച്ചഭക്ഷണത്തില്‍ ഒരു കപ്പ് സൂപ്പു മാത്രമാണ് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചെറുതായിട്ടെങ്കിലും വണ്ണം കുറയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മാവു കൊണ്ടുള്ള ഉത്പന്നങ്ങളെല്ലാം ഒഴിവാക്കിയെന്നും ആന്‍ഡ്രീവ് പറഞ്ഞിരുന്നു.
ALSO READ: സൗമ്യ വിശ്വനാഥ് വധക്കേസ്; നാല് പ്രതികൾക്ക് ജീവപര്യന്തം
സാധാരണ ജീവിതം നയിക്കാന്‍ 44 കിലോ ഭാരമെങ്കിലും കുറയ്ക്കണമെന്ന് ഡോക്ടര്‍ ആന്‍ഡ്രീവിനോട് ആവശ്യപ്പെട്ടിരുന്നു. അമിതവണ്ണം ആവുന്നതിന് മുമ്പ് അത്‌ലറ്റായിരുന്നു ആന്‍ഡ്രീവ്്. സ്വന്തമായി പാടവും കൃഷിയും, വേട്ടയ്ക്ക് പോകുന്നതും വിളവെടുക്കലുമെല്ലാമായി ആരോഗ്യവാനായി ജീവിച്ച അദ്ദേഹം ഒരു പട്ടാളക്കാരനുമായിരുന്നു. 2018ല്‍ എല്ലാം ഉപേക്ഷിച്ച അദ്ദേഹം ഒരു സോഫയില്‍ ടിവിയും കണ്ട് ഒതുങ്ങി കൂടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here