ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞത് ഐ എസ് ആര്‍ ഒ വിക്ഷേപിച്ച പേടകത്തിന്‍റെ അവശിഷ്ടം: സ്ഥിരീകരിച്ച് സ്പേസ് ഏജന്‍സി

ഓസ്‌ട്രേലിയന്‍ തീരത്ത് കഴിഞ്ഞ ദിവസം അടിഞ്ഞത് ഐഎസ്ആര്‍ഒ വിക്ഷേപിച്ച പേടകത്തിന്‍റെ അവശിഷ്ഠമെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി. ഐ എസ് ആര്‍ ഒ യുടെ മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍ ആയ പിഎസ്എല്‍വി (പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍) യുടെ അവശിഷ്ടമാണെന്നാണ് സ്ഥിരീകരണം.

പശ്ചിമ ഓസ്ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞത്. ഈ വസ്തുവിന്‍റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി വിശദമാക്കുന്നത്.

ALSO READ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ അനുവദിച്ചു

ലോഞ്ച് വെഹിക്കിളിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണെന്നും  ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി അറിയിച്ചു. ഇത്തരത്തില്‍ ഇനിയും അവശിശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ അത് സ്‌പേസ് ഏജന്‍സിയെ അറിയിക്കണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞത്. 10അടി നീളവും 8 അടി വീതിയുമുള്ളതാണ് ഈ വസ്തു.

ALSO READ: പോക്‌സോ കേസ്; രണ്ടാനച്ഛനായ പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവും പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News