മഅ്ദനിയുടെ രോഗവിവരം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; പിഡിപി നേതാവിനെതിരെ കേസ്

മഅ്ദനിയുടെ രോഗവിവരം അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ പിഡിപി നേതാവിനെതിരെ കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കി ഫോണില്‍ ബന്ധപ്പെട്ടപ്പോളാണ് ഇയാള്‍ അശ്ലീല സന്ദേശം അയച്ചത്.

ALSO READ: കണ്ണൂരിൽ കോൺഗ്രസും മുസ്ലീം ലീഗും അകൽച്ചയിൽ, വിശദീകരണ യോഗത്തിൽ ലീഗ് വിട്ടു നിൽക്കും

താക്കീത് നല്‍കിയ ശേഷവും ഇയാള്‍ ശല്യം തുടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാര്‍ മേത്തര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News