സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ .ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികളില്‍ സമഗ്രമായ മാറ്റം വരുത്തുo.30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ലേണേഴ്‌സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.
ഒരുദിവസം ഒരു ഓഫീസില്‍ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ശുപാര്‍ശ കൊണ്ടുവന്നാല്‍ ലൈസന്‍സ് നല്‍കില്ല. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയില്‍ പകര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാലര ലക്ഷം ലൈസന്‍സും ആര്‍സി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫ്രീക്കന്മാരെ അവഗണിക്കില്ല. അവരുടെ കഴിവുകള്‍ കാണിക്കാന്‍ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്നും മന്ത്രി വ്യക്തമാക്കി. റോഡില്‍ അഭ്യാസം പാടില്ല. ഓരോ ജീവനും പ്രാധാന്യം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ലോറികളിലെ നമ്പര്‍ പ്ലേറ്റ് വിസിബിള്‍ ആയിരിക്കണമെന്നും കെ ബി ഗണേഷ് കുമാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here