‘മനുഷ്യൻ ഇനി ശുക്രനിലും കാണും’, ആയിരം പേരെ കയറ്റി അയക്കാനൊരുങ്ങി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ

മനുഷ്യരെ ശുക്രനിലേക്കെത്തിക്കാൻ ഓഷ്യൻഗേറ്റ് സഹസ്ഥാപനകനായ ഗില്ലെർമോ സോൺലൈൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. 1000 മനുഷ്യരെയാണ് ആദ്യഘട്ടത്തിൽ ശുക്രനിലേക്ക് അയക്കുകയെന്നും, 2050 ൽ ഈ ലക്ഷ്യം പൂർത്തിയാകുമെന്നും അന്താരാഷ്ട്ര മാധ്യമത്തോട് ഗില്ലെർമോ സോൺലൈൻ പറഞ്ഞു.

ALSO READ: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത

‘ഇത് അഭിലാഷമാണ്, ഒരുപക്ഷേ 2050 ഓടെ ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ശുക്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത് ഓഷ്യൻ ഗേറ്റല്ല, മറിച്ച് തന്റെ മറ്റൊരു കമ്പനിയായ ഹ്യൂമൻസ്2 വീനസ് ആണ്. 2020-ൽ സ്ഥാപിതമായ കമ്പനി ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓഷ്യൻഗേറ്റിനെ മറക്കുക, ടൈറ്റനെ മറക്കുക, സ്റ്റോക്ക്ടണിനെ മറക്കുക, മാനവികത ഒരു വലിയ വഴിത്തിരിവിന്റെ വക്കിലാണ്. അതിനെ എതിർക്കാതിരിക്കുക. കാരണം ഒരു സ്പീഷിസ് എന്ന നിലയിൽ നമ്മുടെ വളർച്ചയെ അത് ബാധിക്കും,’ അദ്ദേഹം പറഞ്ഞു.

ALSO READ: നല്ല സോഫ്റ്റായ പഞ്ഞിപോലത്തെ മലബാര്‍ സ്‌പെഷ്യല്‍ ഒറോട്ടി ആയാലോ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്‌

അതേസമയം, ശുക്രനിൽ മനുഷ്യന് എങ്ങനെ ജീവിക്കാൻ കഴിയും എന്ന ചോദ്യത്തിന്, ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 30 മൈൽ ഉയരത്തിൽ മനുഷ്യർക്ക് നിലനിൽക്കാൻ സാധ്യതയുള്ള അന്തരീക്ഷമുണ്ടെന്നാണ് ഗവേഷങ്ങൾ വ്യക്തമാക്കുന്നതെന്നും, അവിടെ താപനിലയും മർദ്ദവും കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News