ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും നടത്തുന്നവരുടെ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കിയേക്കും

വിദേശ രാജ്യങ്ങളിലെ ഖലിസ്ഥാന്‍ അനുകൂലികളുടെ ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസന്‍ഷിപ് കാര്‍ഡുകള്‍ റദ്ദാക്കിയേക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ- കാനഡ നയതന്ത്ര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും നടത്തുന്നവരുടെ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയെന്നന്നാണ് സൂചന. വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്കു നേരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കാര്‍ഡ് റദ്ദാക്കുന്നതോടെ ഖലിസ്ഥാന്‍വാദികള്‍ക്ക് ഇന്ത്യയില്‍ വന്നു പ്രവര്‍ത്തിക്കാനാവില്ലെന്നതാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. കാനഡ, യുകെ, യുഎസ്, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങളിലുള്ള ഖലിസ്ഥാന്‍വാദികളുടെ സ്വത്തുവിവരങ്ങളടക്കം ശേഖരിക്കുന്നുണ്ട്.

അതേസമയം ഇന്ത്യയില്‍ നിന്നും 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിലപാട് വ്യക്തമാക്കി. ഇന്ത്യയുമായി ക്രിയാത്മകമായും ഉത്തരവാദിത്തത്തോടെയും ഇടപഴകുന്നത് തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി പറ

READ ALSO:രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

പത്താം തീയതിയ്ക്കകം ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന വിശ്വസനീയമായ വിവരങ്ങള്‍ കാനഡക്കുണ്ടെന്ന് ട്രൂഡോ അവകാശപ്പെട്ടിരുന്നു. കാനഡയുടെ അവകാശവാദം തള്ളിയ ഇന്ത്യ നിലപാട് കൂടുതല്‍ കടുപ്പിച്ചതോടെ നയതന്ത്രബന്ധം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

READ ALSO:സിക്കിം മിന്നൽ പ്രളയം; 30 പേരെ കാണാതായി; 3 മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News