ഇന്ന് ലോക മാനസികാരോഗ്യ ദിനം: മനസിന്‍റെ കെട്ട‍ഴിക്കാം, സമ്മർദ്ദങ്ങളെ മറികടക്കാം

MENTAL HEALTH DAY

ഇന്ന് ലോക മാനസികാരോഗ്യ ദിനം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കടന്നുപോകുന്നത്. മനുഷ്യ മനസ്സ് എന്നത് ഏറെ സങ്കീർണ്ണമായ പ്രതിഭാസങ്ങൾ നിറഞ്ഞതാണ്. അതിൽ നിമിഷാർദ്ധത്തിൽ മിന്നി മറയുന്ന ഭാവനക്കോ, ചിന്തക്കോ പകരം വെക്കാൻ മനുഷ്യൻ കണ്ടുപിടിച്ച ഒരു ഉപകരണവും മതിയായെന്നുവരില്ല . അത്രയേറെ സങ്കീർണമായ വൈകാരികതയും അർത്ഥ തലങ്ങളുമാണ് മനസ്സിനുള്ളത്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികരോഗ്യവും. മാനസിക വെല്ലുവിളിയേയും രോഗത്തെയും കുറിച്ച്
പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 1992ലാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോർ മെന്റൽ ഹെൽത്ത് ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി പ്രഖ്യാപിച്ചത്. 1994ല്‍ ഐക്യരാഷ്‌ട്ര സഭയാണ് മാനസികാരോഗ്യ ദിനത്തിന്‍റെ പ്രധാന്യം
ജനങ്ങളിലേക്കെത്തിക്കാന്‍ പുതിയ പ്രമേയം അവതരിപ്പിക്കുക എന്ന ആശയം അവതരിപ്പിച്ചത്. ‘തൊഴിലിടത്തെ മാനസികാരോഗ്യം’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനാചാരണത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്ന പ്രമേയം.

ALSO READ: വീണ്ടും കല്യാണത്തിനൊരുങ്ങി താരകുടുംബം; ആദ്യ ക്ഷണക്കത്ത് സ്റ്റാലിന്

ആഗോള ജനസംഖ്യയുടെ 60% പേരും ഇന്ന് ജോലിസ്ഥലത്ത് മാനസികാരോഗ്യത്തിന് ഭീഷണി നേരിടുന്ന അന്തരീക്ഷത്തിൽ തൊഴിലെടുക്കുന്നവരാണ്. സ്വകാര്യ ജീവിതത്തിൽ ചിലവ‍ഴിക്കുന്നതോ അതിലധികം സമയമോ തൊ‍ഴിലിടത്തിൽ ചിലവ‍ഴിക്കുന്നവരാണ് നമ്മൾ. അത് കൊണ്ട് തന്നെ നമ്മുടെ മാനസികാരോഗ്യത്തിൽ തൊഴിലിടത്തെ അന്തരീക്ഷം വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ജോലി സമ്മർദം പലരുടെയും ജീവനെടുക്കുന്ന അവസ്ഥ നാം കണ്ടതാണ്. അന്നാ സെബാസ്റ്റ്യന്‍റെ മരണം ജോലി സമ്മർദവുമായി ബന്ധപ്പെട്ട രാജ്യത്ത് വലിയ ചർച്ചക്ക് വഴി വക്കുകയും ചെയ്തിരുന്നു. ജോലി സമ്മർദം മാനസികാരോഗ്യത്തെയും കുടുംബ ബന്ധങ്ങളെയും
സൗഹൃദങ്ങളെയും ദോഷകരമായി ബാധിച്ചേക്കാം. അതിനാൽ തൊഴിലാളി സൗഹൃദ തൊഴിലിടങ്ങൾ ഒരുക്കുകയെന്നത് ഓരോ തൊഴിലുടമയുടെയും കടമയാണ്. തൊഴിലിടത്തെ മാനസിക സമ്മർദം മൂലം തൊഴിലാളികളുടെ ഉത്പാദന ശേഷി കുറയുകയും ഇത് ഓരോ സാമ്പത്തിക വർഷത്തിലും ലോക വിപണിയിൽ 1 ട്രില്യൺ ഡോളറിന്‍റെ നഷ്ട്ം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

തങ്ങളുടെ മാനസിക ആരോഗ്യത്തെ കുറിച്ച്, തങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെ കുറിച്ച്, മറ്റുള്ളവരോട് തുറന്ന് പറയാന്‍ മടി കാണിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മറ്റുള്ളവര്‍ തങ്ങളെ മാനസിക അസ്ഥിരതയുള്ളവരായി കാണുമെന്ന ഭയമാണ് ഇതിന്‍റെ മൂല
കാരണം. ഇങ്ങനെ തങ്ങളുടെ പ്രശ്നങ്ങൾ മനസിന്റെ മൂലയിൽ അടുക്കി വച്ചു ജീവിക്കുന്നവർ നമുക്കിടയിൽ നിരവധിയാണ്. ഇങ്ങനെ അടക്കി പിടിച്ചു ജീവിക്കുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്കാണ് നയിക്കുക. നമ്മുടെ പ്രിയപ്പെട്ടവരോട് മനസ് തുറന്നു സംസാരിച്ചു കൊണ്ട്
നമുക്ക് മാനസിക സംഘർഷങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കാം. മാനസിക രോഗങ്ങൾക്കും മാനസിക ബുദ്ധിമുട്ടുകൾക്കും വിഷാദം പോലുള്ള അവസ്ഥകൾക്കും പ്രൊഫഷണൽ സഹായം ഇന്ന് ലഭ്യമാണ്. മാനസിക ആരോഗ്യം മോശമാകുമ്പോൾ ഒരിക്കലും നിങ്ങളുടെ ആത്മസംഘർഷങ്ങൾ ഒറ്റക്ക് ചുമക്കേണ്ടതില്ല. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സർക്കാരും
കൂടെയുണ്ട്.

ബിജെപിയുടെ ഹിന്ദുത്വ അജണ്ടകൾ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കുന്നു; അക്കാ​ദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ

മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും സംശയ നിവാരണത്തിനും, സംസ്ഥാന ആരോഗ്യവകുപ്പ് ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘ടെലി മനസ്’ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. ഇതിനായി 20 കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരും നിലവിലുണ്ട്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനായിട്ടുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ച് മാനസിക പ്രശ്‌നങ്ങളും, വൈകല്യങ്ങളും, രോഗങ്ങളും ഉള്ളവരെ കണ്ടെത്തി അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ തന്നെ ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണ് ‘സമ്പൂര്‍ണ മാനസികാരോഗ്യം’. ഇതിനുപുറമേ ആത്മഹത്യ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ‘ജീവരക്ഷ’ എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ ആത്മഹത്യാ പ്രതിരോധ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News