ഒക്ടോബറിലെ രാജ്യത്തെ ബാങ്ക് അവധികൾ

bank holiday

രാജ്യത്ത് ഒക്ടോബർ മാസത്തിൽ 15 ദിവസമാണ് ബാങ്കുകൾക്ക് അവധികൾ. അതുകൊണ്ടു തന്നെ ഈ മാസത്തിൽ പ്രധാനപ്പെട്ട ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ഈ അവധികൾ ശ്രദ്ധിക്കണം.വിവിധ ദേശീയ, പ്രാദേശിക അവധികൾ കാരണം ഒക്ടോബറിൽ ബാങ്കുകൾ 15 ദിവസം അവധിയാണ്. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെ അവധിയും ഉൾപ്പെടുന്നു. അതേസമയം ഓരോ സംസ്ഥാനത്തെ ആശ്രയിച്ച് അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകാം

ഒക്ടോബർ 1 നു സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജമ്മു കശ്മീരിൽ ബാങ്കുകൾക്ക് അവധിയാണ്. ഒക്ടോബർ 2 മഹാത്മാഗാന്ധി ജയന്തി രാജ്യത്തെ ബാങ്കുകൾക്ക് എല്ലാം അവധിയാണ്. നവരാത്രി പ്രമാണിച്ച് ഒക്ടോബർ 3 ജയ്പൂരിൽ ബാങ്ക് അവധിയുണ്ട്.ഞായറാഴ്ചയായതിനാൽ
ഒക്ടോബർ 5 നു ബാങ്ക് അവധിയാണ്. ഒക്ടോബർ 10 , ഒക്ടോബർ 11 ദിവസങ്ങളിൽ ദുർഗാ പൂജ/ദസറ അവധിയായതിനാൽ അഗർത്തല, ഗുവാഹത്തി, കൊഹിമ, കൊൽക്കത്ത,പട്‌ന, ഷില്ലോങ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കും.

ALSO READ: നോ മദ്യം; വരുന്ന രണ്ടു ദിവസം ബെവ്കോ അവധി; കാരണം ഇതാണ്
ഒക്ടോബർ 12 നു രണ്ടാം ശനിയാഴ്ചയാണ്. ഒക്ടോബർ 13 ഞായറാഴ്ചയാണ്. ഒക്ടോബർ 14നു ദുർഗ്ഗാ പൂജക്ക് ഗാങ്ടോക്കിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. ഒക്ടോബർ 16നു ലക്ഷ്മി പൂജക്ക് കൊൽക്കത്തയിൽ ബാങ്കുകൾ അവധിയാണ്.

ഒക്ടോബർ 17 മഹർഷി വാൽമീകി ജയന്തിക്ക് ബെംഗളൂരു, ഗുവാഹത്തി, ഷിംല എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും ഒക്ടോബർ 20 ഞായറാഴ്ചയാണ്.ഒക്ടോബർ 26 ന് രണ്ടാം ശനിയാഴ്ചയും ഒക്ടോബർ 27 ഞായറാഴ്ചയുമാണ്.ഒക്ടോബർ 31 ദീപാവലി ആയതിനാൽ ബാങ്കുകൾക്ക് അവധിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News