മണ്‍സൂണ്‍ മേഘങ്ങള്‍ പിന്മാറിയതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ദില്ലി, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളില്‍ കനത്ത ചൂടിനിടയിലാണ് ജനങ്ങളെ ആശങ്കയിലാക്കി ആരോഗ്യപ്രശ്‌നങ്ങള്‍ ഉയരുന്നത്.
ALSO READ: ടെന്നസി സർവകലാശാലയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ആദ്യ ഘട്ടത്തില്‍ സാധാരണ ഫ്‌ളൂവായാണ് കരുതിയിരുന്നത്. മൂക്ക് ചീറ്റല്‍, ചെറിയ പനി, ചുമ എന്നിവ പടര്‍ന്നു കുടുംബങ്ങളിലും ജോലി സ്ഥലങ്ങളിലും പടര്‍ന്നു പിടിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നും തന്നെ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് കരുതിയിരുന്ന പനി അപകടകരമായി തീര്‍ന്നു.
ആശുപത്രിയിലെ ഒപിഡികളില്‍ ഡെങ്ക്യു, മലേറിയ എന്നിവ പിടിപെട്ട രോഗികളുടെ എണ്ണവും വര്‍ധിച്ചു. ഒക്ടോബറിലെ ഉഷ്ണതരംഗമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ചൂടും ഈര്‍പ്പവും കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമാക്കി മാറ്റിയതാണ് നില വഷളാക്കിയത്.
ആഗോള താപനില വര്‍ധിക്കുന്നതിനൊപ്പം കാലാവസ്ഥ വ്യതിയാനങ്ങളും സംഭവിച്ചതിലൂടെ ഒക്ടോബറിലെ ഉഷ്ണതരംഗം അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ഘട്ടം മാത്രല്ല സൃഷ്ടിക്കുന്നത്. ഇതിനൊപ്പം ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉയര്‍ത്തുകയാണ്.
ALSO READ: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങിയതിന് പിന്നാലെ ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ അനുഭപ്പെടുന്ന ഉയര്‍ന്ന ചൂടിനെയാണ് ഒക്ടോബറിലെ ഉഷ്ണതരംഗം എന്ന് പറയുന്നത്. ഈ സമയങ്ങളില്‍ തെളിഞ്ഞ ആകാശമാണെങ്കിലും ഈര്‍പ്പം അന്തരീക്ഷത്തില്‍ കൂടുതലായിരിക്കും. ഇത് പല അസ്വസ്ഥതകള്‍ക്കും കാരണമാകും. മാത്രമല്ല പ്രധാന നഗരങ്ങളില്‍പ്പെട്ട ദില്ലി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ താപനില നാല്‍പത് ഡിഗ്രിയോളം ഉയര്‍ത്തും. അതിനിടയില്‍ ആശ്വാസമായി ചെറിയ മഴയുമുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here