ഇനി കുറച്ചുനാൾ പാമ്പുകളെ സൂക്ഷിക്കണം; ഒക്ടോബറിൽ വിഷപ്പാമ്പുകൾ ഇണചേരുന്ന കാലം, കഴിഞ്ഞ മാസത്തിൽ മാത്രം പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേർ

snakes

സംസ്ഥാനത്ത് ഒറ്റ മാസത്തിൽ പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേർ. നിരവധി ആളുകൾക്ക് പാമ്പുകടിയും ഏറ്റു. ഇക്കഴിഞ്ഞ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കണക്കുകൾ പ്രകാരമാണ് 8 പാമ്പുകടി മരണം സ്ഥിരീകരിച്ചത്. ഒക്ടോബർ മുതൽ വിഷപ്പാമ്പുകള്‍ ഇണചേരുന്ന കാലമാണ്, അതിനാൽ തന്നെ പാമ്പുകടിയേൽക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വനം വകുപ്പാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read; പിടികൂടിയ മൂർഖനെ തുറന്നുവിടുന്നതിനിടെ പാമ്പുകടിയേറ്റ വൊളൻറിയർ മരിച്ചു

ആളുകളുടെ കണ്ണില്‍പ്പെടാതെ കഴിയുന്ന വെള്ളിക്കെട്ടന്‍പാമ്പ് പ്രജനനകാലത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളത്. പെണ്‍പാമ്പുകളുടെ ഫിറോമോണുകള്‍ തിരിച്ചറിഞ്ഞ് അവയുടെ അടുത്തേക്ക് പലയിടങ്ങളില്‍നിന്നും ആണ്‍പാമ്പുകള്‍ ഇഴഞ്ഞെത്തുന്നതിനാലാണ് അവ ഒളിയിടങ്ങളില്‍നിന്നു പുറത്തേക്കുവരുന്നത്. ഈ സമയങ്ങളിൽ ആൺപാമ്പുകൾ തമ്മിൽ ആക്രമിക്കാറുണ്ട്. അതിനാൽ തന്നെ ഇണചേരല്‍ക്കാലത്ത്‌ ഇവ മനുഷ്യരെ കണ്ടാലും ഇഴഞ്ഞുമാറാതെ തിരിഞ്ഞുകടിക്കാനുള്ള സാധ്യതയുണ്ട്. പ്രജനനകാലത്ത് പകല്‍സമയത്തും ഇവയെ ഒറ്റയ്ക്കും ജോഡികളായും കാണാറുണ്ട്.

ആണ്‍പാമ്പുകള്‍ തമ്മില്‍ പോരാടിക്കുന്നതു കൂടുതല്‍ കാണുന്നത് പാമ്പുകളുടെ പ്രജനന സമയത്താണ്. ഒരു പാമ്പിനെ കണ്ട പരിസരത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാനുള്ള സാധ്യതകളുണ്ട്. പാമ്പുകളെ രക്ഷിക്കുന്നവര്‍ക്ക് ഏറ്റവും തിരക്കുള്ള സമയംകൂടിയാണിത്. സ്വതവേ ശാന്തരായ ഇനം പാമ്പുകള്‍പോലും ഇണചേരല്‍ക്കാലത്ത് വളരെ അപകടകാരികളായാണ് പെരുമാറുന്നത്.

Also Read; ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ പാലത്തിൽ നിന്ന് ചാടി മരിച്ചു

അതിനാല്‍ രക്ഷാപ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിതെന്ന് വനംവകുപ്പ് മുന്നറിയിപ്പുനല്‍കുന്നുണ്ട്. പാമ്പുകടിയേറ്റാൽ ചികിത്സ വൈകുന്നതും ശാസ്ത്രീയമല്ലാത്ത ചികിത്സയ്ക്കായി സമയം കളയുന്നതുമാണ് പാമ്പുകടിയേല്‍ക്കുന്നവര്‍ മരിക്കാന്‍ കാരണമെന്ന് ‘സര്‍പ്പ’ പദ്ധതി നോഡല്‍ ഓഫീസറും വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുമായ വൈ മുഹമ്മദ് അന്‍വര്‍ പറഞ്ഞു. ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here